Isro നാൾ വഴികൾ

 




🚀 1962 - ഇൻ കോസ്പാർ ( Indian National Committee For Space Research) രൂപവത്കരിച്ചു. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്സ്റ്റേഷൻ (TERLS) സ്ഥാപിച്ചു.


🚀 1963 - നവംബർ 21-തുമ്പയിൽ നിന്നും ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചു (നൈക്ക്-അപ്പാച്ചെ റോക്കറ്റ്)


🚀 1963 - ഫിബ്രവരി 2-TERLS ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ചു 


🚀 1969 - ആഗസ്ത്15-ISRO സ്ഥാപിച്ചു. 


🚀 1972 - ജൂൺ 1-സ്പേസ് കമ്മീഷൻ, ബഹിരാകാശ വകുപ്പ് എന്നിവ സ്ഥാപിച്ചു. 


🚀 1975 - ഏപ്രിൽ 19-ആദ്യ കൃത്രിമോപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചു.


🚀 1979 - രോഹിണി ഉപഗ്രഹവുമായി SLV-3 റോക്കറ്റ് വിക്ഷേപണം (പരാജയം)


🚀 1979 - ഭാസ്കര-1 കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. 


🚀 1980 - ജൂലായ് 18-SLV-3 രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 


🚀 1984 - രാകേഷ് ശർമ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി. 


🚀 1988 - ഇന്ത്യയുടെ ആദ്യ വിദൂരസംവേദന ഉപഗ്രഹം IRS-IAവിക്ഷേപിച്ചു. 


🚀 1993 - PSLV യുടെ ആദ്യ പരീക്ഷണം പരാജയം.


🚀 1994 - ഒക്ടോബർ 15-PSLV റോക്കറ്റ് IRS-P2 നെ വിജയകരമായി വിക്ഷേപിച്ചു. 


🚀 2004 - സപ്തംബർ 20-ഇന്ത്യയുടെ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ് വിക്ഷേപിച്ചു. 


🚀 2008 - ഒക്ടോബർ 22-ചന്ദ്രയാൻ-ഒന്ന് വിക്ഷേപിച്ചു. 


🚀 2013 - നവംബർ 5-മംഗൾയാൻ വിക്ഷേപിച്ചു. 


🚀 2015 - സപ്തംബർ 28-ആസ്ട്രോസാറ്റ് വിക്ഷേപിച്ചു. 


🚀 2016 - ജൂൺ 22-PSLV-C34,20 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചു.


Post a Comment

Previous Post Next Post